ചുമതലയേറ്റു

Saturday 12 March 2016 1:04 am IST

കണ്ണൂര്‍: അന്ത്രോപോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയുടെ ഡയറക്‌ടറായി ഡോ.എം.ശശികുമാര്‍ ചുമതലയേറ്റു. ആന്ത്രോപോളജിക്കല്‍ സര്‍വ്വെ ഓഫ്‌ ഇന്ത്യയുടെ ആന്തമാന്‍ നിക്കോബാര്‍ റീജിയണല്‍ ഡയറക്‌ടറായിരുന്നു. ശശികുമാര്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നരവംശ ശാസ്‌ത്ര വകുപ്പില്‍ നിന്നും 1989-91 ബാച്ചില്‍ എംഎ നരവംശ ശാസ്‌ത്രവും 1998ല്‍ പ്രൊഫസര്‍ ബി.ആനന്ദഭാനുവിന്റെ കീഴില്‍ പിഎച്ച്‌ഡി ഗവേഷണവും പൂര്‍ത്തിയാക്കി. ആന്തോപോളിജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയുടെ ഷില്ലോങ്ങ്‌ റീജിയണല്‍ കേന്ദ്രത്തിലും മൈസൂര്‍ റീജിയണല്‍ കേന്ദ്രത്തിലും സാംസ്‌കാരിക നരവംശ ശാസ്‌ത്രജ്ഞനായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2005 മുതല്‍ 2009 വരെ കോഴിക്കോടുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ ഗവേഷണ വികസന പഠന വകുപ്പ്‌ (കിത്താര്‍ഡ്‌)ന്റെ ഡയറക്‌ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്തെ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്ക്‌സ്‌ മൂന്ന്‌ വോളിയങ്ങളായി പ്രസിദ്ധീകരിച്ച ദ്രവീഡിയന്‍ ട്രൈബ്‌സിനെക്കുറിച്ചുള്ള എന്‍സൈക്ലോപീഡിയയുടെ അസിസ്റ്റന്റ്‌ എഡിറ്ററായിരുന്നു. കണ്ണൂര്‍ പരിയാരത്തെ പി.കുഞ്ഞമ്പു നമ്പ്യാരുടെയും മുണ്ടയാട്‌ പാര്‍വ്വതി അമ്മയുടെയും മകനാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.