അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ മേയറായി

Tuesday 17 January 2012 10:36 pm IST

വാഷിംഗ്ടണ്‍: വെര്‍ജീനിയയിലെ ചരിത്രപ്രധാന സ്ഥലമായ കരോള്‍ട്ടാസ്‌ വില്ലയിലെ മേയറായി ഇന്ത്യന്‍ വംശജനെ തെരഞ്ഞെടുത്തു. സത്യേന്ദ്ര സിംഗ്‌ ഹുജ എന്ന ഉത്തരാഖണ്ഡുകാരനെയാണ്‌ ഈ മാസം കരോള്‍ട്ടാസ്‌ വില്ലയില്‍ തെരഞ്ഞെടുത്തത്‌. തെക്ക്‌ പടിഞ്ഞാറന്‍ വാഷിംഗ്ടണിന്‌ 120 കിലോമീറ്റര്‍ അകലെയാണ്‌ കരോള്‍ട്ടാസ്‌ വില്ല. 43,000മാണ്‌ ഈ പ്രദേശത്തെ ജനസംഖ്യ. മൂന്ന്‌ പ്രസിഡന്റുമാരുടെ വസതി സ്ഥിതി ചെയ്യുന്നത്‌ കരോള്‍ട്ടാസിലാണ്‌. തോമസ്‌ ജഫേഴ്സണ്‍, ജയിംസ്‌ മെഡിസണ്‍, ജയിംസ്‌ വോനേറി എന്നിവരുടേതാണിത്‌. സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടിയായിരിക്കും തന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും ഹുജ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പൗരന്മാരുടെ ആഗ്രഹങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ശ്രമിക്കുമെന്നും 24 മണിക്കൂര്‍ തന്റെ സേവനങ്ങള്‍ ജനങ്ങള്‍ക്ക്‌ പ്രയോജനകരമാവുന്ന രീതിയിലായിരിക്കുമെന്നും പ്രചാരണ സമയത്ത്‌ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 1960 ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം കഴിഞ്ഞ 38 വര്‍ഷമായി ഇവിടെ സ്ഥിര താമസക്കാരനാണ്‌. 1973 മുതല്‍ 2004 വരെ നഗരാസൂത്രണ തലവനായിരുന്നിട്ടുണ്ട്‌. 2007 ല്‍ സിറ്റി കൗണ്‍സില്‍ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. വെര്‍ജീനിയ യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകനായി തുടരുന്ന സത്യേന്ദ്രസിംഗ്‌ നഗരവല്‍ക്കരണ വിഷയത്തില്‍ ബിരുദധാരി കൂടിയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.