അടിയന്തിരാവസ്ഥ സമര സേനാനികളുടെ സമാദരണം നാളെ

Saturday 12 March 2016 1:14 am IST

മട്ടന്നൂര്‍: അടിയന്തിരാവസ്ഥ സമര സേനാനികളുടെ സമാദരണവും അനുസ്‌മരണവും നാളെ മട്ടന്നൂരില്‍ നടക്കും. മട്ടന്നൂര്‍ മഹാദേവ ഹാളില്‍ കെ.ഹരീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ആര്‍എസ്‌എസ്‌ കണ്ണൂര്‍വിഭാഗ്‌ സംഘചാലക്‌ സി.ചന്ദ്രശേഖരന്‍ പരിപാടി ഉദ്‌ഘാടനം ചെയ്യും. രാവിലെ 10മണിക്ക്‌ നടക്കുന്ന ചടങ്ങില്‍ എന്‍ടിയു സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ സി.സദാനന്ദന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തും. കാക്കിയത്ത്‌ ശ്രീധരന്‍ സ്വാഗതം പറയും. ഉച്ചയ്‌ക്ക്‌ 1.30ന്‌ ജനാധിപത്യ ഭാരതം വിറങ്ങലിച്ച ദിനങ്ങള്‍ എന്ന വിഷയത്തില്‍ പെന്‍ഷനേഴ്‌സ്‌ സംഘ്‌ ജില്ലാ പ്രസിഡണ്ട്‌ കെ.എന്‍.നാരായണന്‍ പ്രഭാഷണം നടത്തും. ബിജെപി മട്ടന്നൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട്‌ സി.വി.വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ഉച്ചക്ക്‌ ശേഷം 2.30ന്‌ അടിയന്തിരാവസ്ഥയിലെ പീഢനങ്ങളെ കുറിച്ചും മറ്റും അനുഭവിച്ചവര്‍ വിവരിക്കും. താലൂക്ക്‌ സംഘചാലക്‌ സി.ബാലഗോപാലന്‍ മാസ്റ്റര്‍ പരിപാടി നിയന്ത്രിക്കും. വൈകുന്നേരം 4ന്‌ നടക്കുന്ന അനുസ്‌മരണ സമ്മേളനത്തില്‍ ഇരിട്ടി താലൂക്ക്‌ സംഘചാലക്‌ കെ.എ.ദാമോദരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. പി.ദാമോദരന്‍, സ്‌മൃതിഭാഷണം നടത്തും. എം.രാഘവന്‍ നന്ദി പറയും. വൈകുന്നേരം 5.30ന്‌ മട്ടന്നൂര്‍ മഹാദേവക്ഷേത്ര മൈതാനത്ത്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ തപസ്യ ജില്ലാ പ്രസിഡണ്ട്‌ ഡോ.കൂമുള്ളി ശിവരാമന്‍ അധ്യക്ഷത വഹിക്കും. സി.സദാനന്ദന്‍ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്യും. കേസരി വാരിക മുഖ്യ പത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു പ്രഭാഷണം നടത്തും. കെ.വി.രജീഷ്‌ സ്വാഗതവും സന്ദീപ്‌ മട്ടന്നൂര്‍ നന്ദിയും പറയും. ഇതുകൂടാതെ കെ.എ.ദാമോദരന്‍ മാസ്റ്റര്‍, സി.ബാലഗോപാലന്‍ മാസ്റ്റര്‍, ഇ.വി.ഗോവിന്ദന്‍, കെ.പി.രാമചന്ദ്രന്‍, വി.വി.നാരായണന്‍, എടച്ചേരി കുഞ്ഞിരാമന്‍, എം.പി.പത്മനാഭന്‍, എ.ദാമോദരന്‍, കുഞ്ഞിരാമന്‍ കാഞ്ഞിലേരി, പി.ചെന്ദാമരാക്ഷന്‍, വി.രാജന്‍, കെ.എം.നാരായണന്‍, രാമചന്ദന്‍ മഠത്തില്‍, ടി.രാമദാസന്‍, കെ.എം.നാരായണന്‍ നായാട്ടുപാറ, പി.എം.നാരായണന്‍, നരോത്ത്‌ നാണു, കാട്യത്ത്‌ ശ്രീധരന്‍, സി.കൃഷ്‌ണന്‍ മാസ്റ്റര്‍, സി.ബാലകൃഷ്‌ണന്‍, സ്വര്‍ഗ്ഗീയരായ രവീന്ദ്രന്‍ മട്ടന്നൂര്‍, കെ.എ.പത്മനാഭന്‍, കെ.പി.കൃഷ്‌ണന്‍, കെ.ജയരാജന്‍, മുണ്ടയാടന്‍ ബാലന്‍, സി.കെ.രാഘവന്‍, കല്യാടന്‍ ചന്ദ്രന്‍ എന്നിവരെ ആദരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.