പാരിപ്പള്ളി: പാരിപ്പള്ളിയിലെ ഒരു പ്രമുഖബാറിലിരുന്ന് മദ്യപിക്കുന്നതിനിടെയുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തു. കല്ലുവാതുക്കല്‍ സൗമ്യഭവനില്‍ സാജുസത്യന് (27) ആണ് പോലീസ് പിടിയിലായത്. 2014ല്‍ പാരിപ്പള്ളി കുളമട കഴുത്തിന്മീടില് വീട്ടില്‍ അനുവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ വര്‍ഷങ്ങളായി പിടിയിലാകാത്ത പ്രതികളെ കണ്ടെത്തുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനുമായി പരവൂര്‍ സി.ഐ.ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിനെ തുടര്‍ന്ന് ഈ സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: