ലക്നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ വിവാഹസംഘത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി പത്ത് പേര് മരിച്ചു. ആറു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആഗ്രയിലെ സരോജിനി നായിഡു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമിത വേഗതയില്‍ വന്ന ട്രക്കാണ് നിയന്ത്രണം വിട്ട് കോട്ല റോഡിലെ നടപ്പാതയിലേക്ക് ഇടിച്ചു കയറിയത്. വഴിയാത്രക്കാരനായ ഒരാളെ ഇടിച്ചുവീഴ്ത്തിയാണ് ട്രക്ക് നടപ്പാതയിലേക്ക് കയറിയത്. വഴിയാത്രക്കാരും ബാന്‍ഡ് മേളക്കാരും വിവാഹത്തിന് പങ്കെടുത്തവരുമാണ് മരിച്ചത്.
മരിച്ചവരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ കൂടി തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: