പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട പാലക്കാട്ടെ സിപിഎം സ്ഥാനാർത്ഥികളുടെ പട്ടികയിൽ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ പേരില്ല. വിഎസിന്റെ മണ്ഡലമായ മലമ്പുഴയിൽ സിഐടിയു നേതാവ് പ്രഭാകരന്റെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ അവതരിപ്പിച്ച പട്ടികയിലാണ് വിഎസിന്റെ പേര് ഒഴിവാക്കിയിരിക്കുന്നത്. മലമ്പുഴ വിഎസിനു വേണ്ടി ഒഴിച്ചിട്ടെന്നായിരുന്നു പ്രചാരണം. എന്നാല്‍ ചിറ്റൂർ മണ്ഡലം മാത്രമാണ് ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പട്ടികയിൽ ഒഴിച്ചിട്ടിരിക്കുന്നത്.
2011ലും സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയപ്പോൾ വിഎസിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. അന്നും പ്രഭാകരന്റെ പേരാണ് പകരം ചേർത്തിരുന്നത്. പിന്നീട് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് വിഎസിന് സീറ്റ് നൽകിയത്.
വിഎസ് മലമ്പുഴയിൽ നിന്ന് ആലപ്പുഴയിലേക്ക് മാറിയേക്കുമെന്ന അഭ്യൂഹങ്ങളും അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാൻ കാരണമായെന്നാണ് സൂചന. പിണറായി വിജയന് ധര്‍മടത്തു നിന്നു മല്‍സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: