ശമ്പള പരിഷ്‌ക്കരണത്തിലെ അവഗണനക്കെതിരെ പ്രതിഷേധിച്ചു

Saturday 12 March 2016 5:04 pm IST

കോഴിക്കോട്: ഗവ. ഫാര്‍ മസിസ്റ്റുമാരെ പത്താം ശമ്പള പരിഷ്‌ക്കരണത്തില്‍ അവഗണിച്ചതില്‍ കേരള ഗവ. ഫാര്‍ മസിസ്റ്റ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാകമ്മിറ്റിയോഗം പ്രതിഷേധിച്ചു. ഫാര്‍മസിസ്റ്റുമാരുടേതിന് തുല്യമായ ശമ്പളസ്‌കെയിലില്‍ ഉണ്ടായിരുന്ന പലര്‍ക്കും ഉയര്‍ന്ന ശമ്പളസ്‌കെയിലുകള്‍ അനുവദിച്ചപ്പോള്‍, അവരേക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസ, സാങ്കേതിക യോഗ്യതയും, ജോലിഭാരവും ഉത്തരവാദിത്തവുമുള്ള ഫാര്‍മസിസ്റ്റുമാരെ തരംതാഴ്ത്തിയ നടപടിക്കെതിരെ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. സമാനവിഭാഗത്തില്‍പ്പെട്ട ലാബ് ടെക്‌നീഷ്യന്‍, എക്‌സ്‌റേ ടെക്‌നീഷ്യന്‍, ഓഫ്‌ടോമെട്രിസ്റ്റ്തുടങ്ങിയ വിഭാഗങ്ങളുമായി ചേര്‍ന്ന് ഇതിനായി സംയുക്ത ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതായും യോഗം അറിയിച്ചു. പ്രസിഡന്റ് സി.രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. എം.കെ. പ്രേമാനന്ദന്‍, പി. മുരളിമോഹന്‍, കെ. അബ്ദുല്‍ ഖാദര്‍, എം.സുഗതന്‍, സി.കെ. ഉഷാരത്‌നം, കെ.രൂപേഷ്, എ.ജെ. ബേബി, ടി.സി. അബ്ദു ല്‍ജലീല്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.