പോലീസ് ജീപ്പിനു നേരെ അക്രമം: നാലുപേര്‍ പിടിയില്‍

Saturday 12 March 2016 7:37 pm IST

തുറവൂര്‍: പാടശേഖരത്തില്‍ നിന്ന് മത്സ്യം പിടിക്കുന്നതുമായി ബന്ധപ്പട്ട തര്‍ക്കം പരിഹരിക്കാനെത്തിയ പോലീസ് ജീപ്പിന്റ ചില്ല് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ പിടിയില്‍. വളമംഗലം വടക്ക് മുത്തുംപുറത്ത് വിധുമോന്‍ സഹോദരനായ ഓമനക്കുട്ടന്‍, കാടാതുരുത്ത് അഞ്ചടിത്തറ ബിനു, സുനിതാലയത്തില്‍ സുരേഷ് ബാബു എന്നിവരെയാണ് കുത്തിയതോട് എസ്‌ഐ എ.എല്‍.അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വളമംഗലം കാടാതുരുത്ത് പാടശേഖരത്തിലെ മത്സ്യം പിടിക്കുന്നതിനെച്ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുായ തര്‍ക്കം പരിഹരിക്കുന്നതിനുള്ള ചര്‍ച്ച നടക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ പോലീസ് ജീപ്പിനു നേരെ ആക്രമണമുണ്ടാായത്. കല്ലേറില്‍ ജീപ്പിന്റെ ചില്ല് തകര്‍ന്നു. പ്രതികളെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണിവരെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.