അമ്പലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് പരിക്കേറ്റ പതിമൂന്നുകാരനെ ഗുരു തരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറക്കാട് ഇല്ലത്ത് പറമ്പ് വീട്ടില്‍ ആഞ്ചനേയന്റെ മകന് ശങ്കരനാരായണനെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് നാലരയോടെ പുറക്കാട് ദേശീയപാതയില്‍ പുത്തന്‍ നട ജങ്ഷനുസമീപമായിരുന്നു അപകടം. ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് കാല് നടയായി പോകുകയായിരുന്ന ശങ്കരനാരായണനെ അമിതവേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വലതുകാല്‍ ഒടിഞ്ഞ് തൂങ്ങി.
അപകടനില തരണം ചെയ്തിട്ടില്ല. അമ്പലപ്പുഴ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: