മണ്ണഞ്ചേരി: ലഹരി മരുന്നിനടിമയായ യുവാവ് സ്വന്തം വീടിന് തീകൊളുത്തി. ആര്യാട് പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ പാലച്ചിറയില്‍ ഷാജിയുടെ മകന് സഞ്ജു (23) ആണ് വീടിന് തീകൊളുത്തിയത്. ഇന്നലെ വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം.
സഞ്ജുവിന്റെ ദുര്നടത്തത്തെ ചോദ്യം ചെയ്ത മാതാപിതാക്കളോടുള്ള പകയാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം കൂട്ടിയിട്ടായിരുന്നു ഇയാള്‍ ആദ്യം തീപകര്‍ന്നത്. വീടിന്റെ ഉള്ളില്‍ നിന്നും പുകയുയരുന്നതുകണ്ട നാട്ടൂകാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് ഗ്യാസ് സിലണ്ടര്‍ അടക്കമുള്ള വസ്തുക്കള്‍ പുറത്തേക്കുമാറ്റിയതാനാല് വന്‍ദുരന്തം ഒഴിവായി.
സഞ്ജു സ്വയം തീയിട്ടതാണെന്ന് മനസിലാക്കിയ നാട്ടുകാര്‍ ഇയാളെ പോലീസിനു കൈമാറി. സംഭവം നടക്കുമ്പോള്‍ ഇയാള്‍ക്ക് സ്വബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. സഞ്ജു ആലപ്പുഴ നോര്‍ത്ത് പോലീസ് കസ്റ്റഡയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: