കുറങ്ങഴക്കാവ് ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങും

Saturday 12 March 2016 8:57 pm IST

തിരുവല്ല: പുല്ലാട് കുറങ്ങഴക്കാവ് ധര്‍മശാസ്താ ക്ഷേത്രത്തിലെ ഭാഗവതസപ്താഹ ജ്ഞാനയജ്ഞവും ഉത്സവവും 13 മുതല്‍ 23 വരെ നടക്കും. ഉത്സവത്തോട് അനുബന്ധിച്ച് പ്രത്യേക പൂജകള്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ഒന്നാം ദിവസം 13ന് 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, എട്ടിന് ഭാഗവതപാരായണം, 12.30ന് അന്നപ്രസാദം, നാലിന് കൊടിമരഘോഷയാത്ര, 5.30ന് സോപാന സംഗീതം, ഏഴിന് സപ്താഹ ജ്ഞാനയജ്ഞം ഉദ്ഘാടനം. 14ന് ആറിന് ഗണപതിഹോമം, ഭദ്രദീപ പ്രതിഷ്ഠ, 8.20ന് കൊടിയേറ്റ്, 10ന് വരാഹാവതാരം, ഒന്നിന് അന്ന പ്രസാദം, 7.30ന് മതപ്രഭാഷണ സമ്മേളനം ഉദ്ഘാടനം, ഒന്‍പതിന് തിരുവാതിര. 15 മുതല്‍ 19 വരെ 7.30ന് ഭാഗവത പാരായണം, ഒന്നിന് അന്നപ്രസാദം, 6.30ന് ദീപാരാധന, 7.30ന് മതപ്രഭാഷണ സമ്മേളനം. 15ന് ഒന്‍പതിന് ചാക്യാര്‍കൂത്ത്, 16ന് ഒന്‍പതിന് നൃത്തസന്ധ്യ, 17ന് ഒന്‍പതിന് പാഠകം, 18ന് ഒന്‍പതിന് ഓട്ടന്‍തുള്ളല്‍, 19ന് ശീതങ്കന്‍ തുള്ളല്‍. 20ന് 7.30ന് ഭാഗവത പാരായണം, ഒന്നിന് അന്നപ്രസാദം, അഞ്ചിന് അവഭൃഥസ്‌നാന ഘോഷയാത്ര, ഒന്‍പതിന് സംഗീതസദസ്. 21ന് എട്ടാം ഉത്സവം, എട്ടിന് നാരായണീയ പാരായണം, ഒന്നിന് അന്നപ്രസാദം, 9.30ന് ഹരികഥാ കാലക്ഷേപം, 10.30ന് ഗാനമേള, 22ന് എട്ടിന് ലളിത സഹസ്രനാമാര്‍ച്ചന, ഒന്നിന് അന്നപ്രസാദം, 8.30ന് കളമെഴുത്തും പാട്ടും, 10ന് മേജര്‍ സെറ്റ് കഥകളി, 23ന് എട്ടിന് ഭാഗവതപാരായണം, 8.30ന് നവകം, 12ന് ആനയൂട്ടും പൂജയും, ഉത്രം ഊട്ട്, മൂന്നിന് വലിയ എഴുന്നള്ളിപ്പ് ഘോഷയാത്ര, 8.30ന് പ്രസാദവിതരണം, 8.45ന് കളമെഴുത്തുംപാട്ടും, 11.30ന് സ്‌റ്റേജ് സിനിമ, 3.15ന് കൊടിയിറക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.