ദേശ ദ്രോഹികള്‍ക്ക് താക്കീതായി ദേശഭക്ത സംഗമം

Saturday 12 March 2016 9:01 pm IST

പന്തളം: രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിദ്രശക്തികള്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകണം എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു ആവശ്യപ്പെട്ടു. ജെ എന്‍ യു ഉയര്‍ത്തുന്ന വെല്ലുവിളി എന്ന വിഷയത്തില്‍ പന്തളത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്ര നിര്‍മ്മാണത്തിന് കരുത്തുറ്റ തലമുറയെ സൃഷ്ടിക്കേണ്ട ജെ എന്‍ യു വില്‍ നിന്നും രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയരുന്നത്. ഇത് നാടിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ക്ക് സഹിക്കാനകുന്നതല്ല . സാമ്രാജ്യ ശക്തികള്‍ക്ക് എതിരെയും മത ശക്തികള്‍ക്ക് എതിരെയും പോരാടിയ ധീരദേശാഭിമാനികളുടെ നാടാണ് ഭാരതം. അങ്ങനെയുള്ള ഭാരതത്തിന്റെ ചരിത്രത്തെ വെല്ലുവിളിച്ചു കൊണ്ടാണ് ചിദ്രശക്തികള്‍ ഭാരതവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്ര രക്ഷാ വേദി പന്തളം യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍ എസ് എസ് ജില്ലാ വ്യവസ്ഥാ പ്രമുഖ് ആര്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു പന്തളം താലൂക്ക് കാര്യവാഹ് ഹരികൃഷ്ണന്‍ സ്വാഗതവും നഗര്‍ കാര്യവാഹ് ശരത് നന്ദിയും പറഞ്ഞു. അടൂര്‍: ദേശ ദ്രോഹികള്‍ക്ക് താക്കീത് നല്‍കിക്കൊണ്ട് അടൂരില്‍ ദേശ ഭക്ത സംഗമം നടന്നു. പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ചുറ്റി കെഎസ്ആര്‍ടിസി കോര്‍ണറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ബിജെപി ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് സി.എന്‍.ഓമനക്കുട്ടന്‍, ജില്ലാ കാര്യവാഹ് ആര്‍.പ്രദീപ്, താലൂക്ക് സംഘചാലക് അഡ്വ.സുധീഷ് ബാബു, താലൂക്ക് കാര്യവാഹ് എസ്.ശരത്ത്, വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് , വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ബിഎംഎസ് മേഖലാ സെക്രട്ടറി പള്ളിക്കല്‍ രാജന്‍, സംയോജകന്‍ അഭിലാഷ്, ബിജെപി പള്ളിക്കല്‍ വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ശശിധരക്കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.