ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് മുന്നോട്ട്. രണ്ടാം റൗണ്ടില്‍ യോഗ്യതാ മത്സരം കടന്നെത്തിയ ജര്‍മനിയുടെ ലൗറ സീജമുണ്ടിനെ തകര്‍ത്തു സെറീന, സ്കോര്‍: 6-2, 6-1. അതേസമയം, സെറീനയുടെ സഹോദരി വീനസ് വില്യംസിന് അടിപതറി. ആദ്യമായാണ് വീനസ് ആദ്യ റൗണ്ടില്‍ മടങ്ങുന്നത്. യോഗ്യതാ മത്സരം ജയിച്ചെത്തിയ ജപ്പാന്റെ കുറുമി നാരയോട് തുടര്‍ച്ചയായ സെറ്റില്‍ കീഴടങ്ങി വീനസ്, സ്കോര്‍: 6-4, 6-3.
മൂന്നാം സീഡ് അഗ്നീസ്ക റഡ്വാന്‍സ്ക സ്ലൊവാക്യയുടെ ഡൊമിനിക സിബ്ലുകോവയെ കീഴടക്കിയപ്പോള്‍ (6-3, 3-6, 7-5), രണ്ടു തവണ വിംബ്ള്‍ഡണ്‍ ചാമ്പ്യനായ പെട്ര ക്വിറ്റോവ മൊണ്ടെനെഗ്രൊയുടെ ഡാങ്ക കോവിനിച്ചിനെയും (6-3, 4-6, 7-6) തോല്‍പ്പിച്ചു.
വീനസിന് ആദ്യ റൗണ്ടില്‍ തോല്‍വി
പ്രതികരിക്കാൻ ഇവിടെ എഴുതുക: