തീപിടിത്തം: റബ്ബര്‍ മരങ്ങള്‍ കത്തി നശിച്ചു

Saturday 12 March 2016 10:54 pm IST

എരുമേലി: സ്വകാര്യ കോളേജിന് സമീപം ഉണ്ടായ വന്‍ തീപിടിത്തത്തില്‍ പൊന്തക്കാടുകളും റബ്ബര്‍ മരങ്ങളും കത്തി നശിച്ചു. എരുമേലി-പൊര്യന്‍മല ഭാഗത്തുള്ള കോളേജിനു സമീപമാണ് ഇന്നലെ രാവിലെ 11 മണിയോടെ തീപിടിച്ചത്. റോഡരികിലെ കാടുകള്‍ക്ക് തീപിടിച്ച് ആളികത്തിയാണ് പൊന്തക്കാടുകളും റബ്ബര്‍ മരങ്ങളും കത്തി നശിക്കാന്‍ കാരണമായത്. പാത്തിക്കക്കാവിന് സമീപത്തെ തീപിടിത്തം ജനങ്ങളില്‍ ഏറെ പരിഭ്രാന്തി പരത്തിയെങ്കിലും തീ കത്തിയമരുകയായിരുന്നു. റോഡരികിലെ വൈദ്യുതി ലൈനിന്നുള്ള തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണ്ണമായി അണച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.