കൊച്ചി: നഗരസഭകളിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കി ഉത്തരവിറക്കി അവരുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ നേരിട്ട് നല്‍കണമെന്ന് കേരള മുനിസിപ്പല്‍ കോര്പ്പറേഷന് സ്റ്റാഫ് സംഘിന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്തുെകാണ്ട് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ആവശ്യപ്പെട്ടു.
തൊഴിലാളി സംഘടനകളുടെ പ്രസക്തിയും സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തന മാനദണ്ഡവും എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി സ്വാഗതസംഘം ചെയര്മാന് മുന്‍ ഡിജിപി എം.ജി.എ. രാമന് പ്രഭാഷണം നടത്തി. കേരളത്തിലെ നഗരസഭകളിലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.കെ. മോഹനന്‍നായര്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍, ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, ജയപ്രകാശ്, അജിത്ത്, ഗോപകുമാര്‍, പി.കെ. സാബു, ജയശ്രീ. എസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: