മീററ്റില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് അഞ്ച് മരണം

Sunday 13 March 2016 12:49 pm IST

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചു. കനത്ത മഴയാണ് അപകടത്തിന് കാരണം. മീററ്റിലെ കുദി ഗ്രാമത്തിലാണ് സംഭവം. അപകടത്തില്‍ ആറ് പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഞായറാഴ്ച രാവിലെ മുതല്‍ മീററ്റില്‍ ശക്തമായ മഴ പെയ്യുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.