ന്യൂദല്‍ഹി: ട്രെയിന്‍ യാത്രക്കിടയില്‍ റയില്‍വേ നല്‍കാറുള്ള കമ്പിളിപ്പുതപ്പുകള്‍ കഴുകുന്നില്ലെന്ന യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നു. ഇനി മുതല്‍ ഓരോ ഉപയോഗത്തിന് ശേഷവും പുതപ്പ് അലക്കാനുള്ള പുതിയ രീതിക്ക് ഉടന്‍ റെയില്‍വേയില്‍ തുടക്കമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നും അലക്കാനായി പുതിയ തരം പുതപ്പുകള്‍ ഉപയോഗിക്കും. നിലവിലുള്ള പുതപ്പുകള്‍ക്ക് പകരമായി, ഭാരം കുറഞ്ഞ പുതിയ പുതപ്പുകളാകും ട്രെയിനുകളിലുപയോഗിക്കുക. എന്ഐഎഫ്ടിയാണ് പുതിയ പുതപ്പുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. കൂടുതല്‍ കാലം പുതിയ പുതപ്പുകള്‍ നിലനില്‍ക്കുമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
ആദ്യം പ്രീമിയം ട്രെയിനുകളില്‍ ഉപയോഗിച്ച് തുടങ്ങുന്ന പുതിയതരം പുതപ്പുകള്‍ പിന്നീട് എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും. മുഖം മിനുക്കാനുള്ള റെയില്‍വേയുടെ പദ്ധതികളുടെ ഭാഗമായാണ് ഈ പദ്ധതിയും. മെസേജയച്ചാല്‍ ബോഗി വൃത്തിയാക്കാന്‍ ജീവനക്കാരെത്തുന്ന പദ്ധതിക്ക് കഴിഞ്ഞയാഴ്ച തുടക്കമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: