തുറവൂര്‍: പെന്ഷന്പദ്ധതികളുടെ പേരില്‍ വ്യാജ പിരിവെന്ന് പരാതി. വാര്‍ധക്യകാല പെന്ഷന്, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ക്ഷേമ പെന്‍ഷനുകള്‍ ഇവ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തുന്ന സംഘങ്ങള്‍ വനിര്ധനരായ ഗുണഭോക്താക്കളില്‍ നിന്ന് 100 മുതല്‍ 500 രൂപ വരെ പിരിച്ചടുക്കുന്നത്. തീരദേശമേഖലയിലാണ് വ്യാജ പിരിവുകാര് വിലസുന്നത്. പ്രായാധിക്യം ചെന്ന സ്ത്രീകളുള്‍പ്പടെയുള്ള ഗുണഭോക്താക്കളാണ് ഇവരുടെ വലയില്‍ വീഴുന്നവരിലധികവും. ഇത്തരം വ്യാജപ്പിരിവുകള് തടയാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: