ഭാരതം സുരക്ഷിതം : ഷഹീദ് അഫ്രീദി

Sunday 13 March 2016 5:01 pm IST

കൊല്‍ക്കത്ത: ഭാരതത്തില്‍ തനിക്ക് ഒരു സുരക്ഷാ പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനെത്തിയ പാക് ക്യാപ്റ്റന്‍ ഷഹീദ് അഫ്രീദി. പാക്കിസ്ഥാനില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്നേഹം തനിക്ക് ലഭിക്കുന്നത് ഭാരതത്തില്‍ നിന്നാണെന്നും അഫ്രീദി പറഞ്ഞു. ഭാരതം ഒരുക്കിയിരിക്കുന്ന സുരക്ഷ മികച്ചതാണ്. ഭാര്യ ഇവിടെനിന്നുള്ളയാളാണ്. താന്‍ നിരവധി തവണ ഭാരതത്തില്‍ വന്നിട്ടുണ്ട്. ഒരിക്കല്‍പോലും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അഫ്രീദി പറഞ്ഞു. ഭാരതത്തിലെന്നപോലെ താന്‍ മറ്റൊരിടത്തും ക്രിക്കറ്റ് ഇത്ര നന്നായി ആസ്വദിച്ചിട്ടില്ല. ഇവിടെ നിന്നും കിട്ടുന്ന സ്‌നേഹം പ്രത്യേകതയുള്ളതാണ്. പാക്കിസ്ഥാനിലേക്കാള്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ആളുകളാണ് ഇവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതത്തെയും പാക്കിസ്ഥാനെയും കൂടുതല്‍ അടുപ്പിക്കാന്‍ ക്രിക്കറ്റ്‌ സഹായിച്ചിട്ടുണ്ട്‌. അതിനാല്‍തന്നെ കായിക ലോകവും രാഷ്‌ട്രീയവും തമ്മില്‍ എന്നും വേര്‍തിരിച്ച്‌ നിര്‍ത്തണമെന്നാണ്‌ തന്റെ വ്യക്‌തിപരമായ നിലപാടെന്നും അഫ്രീദി പറഞ്ഞു. ലോകകപ്പിലെ ആദ്യ രണ്ട്‌ മത്സരങ്ങള്‍ നിര്‍ണ്ണായകമാണെന്നും അഫ്രീദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.