ഏതൊരു മനുഷ്യനെങ്കിലും ഒരു വാഹനത്തില്‍ കയറി യാത്ര ചെയ്താല്‍ ആ വാഹനത്തിനും മനുഷ്യനും സമത്വം കല്പിക്കുമോ? ഒരിക്കലും പാടില്ല. ഒരാള്‍ തന്റെ പേരെഴുതണമെന്നു ആവശ്യപ്പെടുമ്പോള്‍ ആ പേരിനെ ഉദ്ധരിക്കുന്ന അക്ഷരങ്ങളെ തിരഞ്ഞെടുക്കുന്നുള്ളു. ഇവ എഴുതുന്നതിനു മുന്‍പ് തന്നെ താന്‍ ആ പേരുകാരന് ആയിരുന്നില്ലേ.
അപ്പോള്‍ തന്റെ പേര് ഇന്നതാകുന്നു എന്ന് പ്രചരിപ്പിക്കുന്നതിനു മാത്രമേ ഈ അക്ഷരങ്ങളുടെ ആവശ്യം ഉണ്ടായിരുന്നുള്ളു. വാസ്തവത്തില്‍ ഈ അക്ഷരങ്ങള്‍ കൊണ്ടല്ല ലോകത്തെയും സൃഷ്ടിജാലങ്ങളെയും സൃഷ്ടിച്ചതെന്നും സ്ഥിതിക്കുന്നതെന്നും സംഹരിക്കുന്നതന്നും അറിയുന്നതിന് ഈ ലൗകിക വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലെന്നു തീര്‍ത്തു പറയാന്‍ കഴിയും. അതുകൊണ്ട് ഇന്നത്തെ ഈ ലൗകിക വിദ്യാഭ്യാസ ഉന്നതികള്ക്കു ഗുണദോഷങ്ങളെ വേണ്ടതു പോലെ തിരിച്ചറിയുന്നതിന് സാധിക്കയില്ലെന്ന് ഖണ്ഡിക്കേണ്ടതു തന്നെയാകുന്നു.
ഇതത്രേ ഇന്നത്തെ വിദ്യാഭ്യാസലോകത്തിനു ആദ്ധ്യാത്മിക ഗുണങ്ങളുടെ ആദര്‍ശത്തെ ശൂന്യപ്പെടുത്തുവാന് സാധിച്ചത്. അതിനാലാണ് ഇന്നത്തെ വിദ്യാഭ്യാസലോകത്തിന് ആദ്ധ്യാത്മികലോകത്തെ നിരൂപണങ്ങളോടു കൂടി നിര്‍വ്വഹിക്കുന്നതിന് അസാദ്ധ്യമായി പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: