കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ കേരളത്തില്‍ അട്ടിമറിക്കുന്നു: അശോകന്‍ കുളനട

Sunday 13 March 2016 9:01 pm IST

പത്തനംതിട്ട: സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടി കേന്ദ്രത്തിലെ മോദിസര്‍ക്കാര്‍ നടപ്പിലാക്കുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ കേരളത്തില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആറന്മുളയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലേയും ബൂത്തുതലം മുതല്‍ ഗൃഹസമ്പര്‍ക്കപരിപാടി നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിലെ മലയാലപ്പുഴ പഞ്ചായത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് മലയാലപ്പുഴ , രഘുനാഥ് കിഴക്കുപുറം, ബിന്ദു ഹരികുമാര്‍, അശ്വിനി കുമാര്‍, നന്ദകുമാര്‍, എം.എസ്.വിദ്യാനാഥ്, പ്രശോഭ എന്നിവര്‍ നേതൃത്വം നല്‍കി. പ്രമാടം ഗ്രാമപഞ്ചായത്തില്‍ ഗിരീഷ് കളഭം, ഹരികുമാര്‍, കൃഷ്ണകുമാര്‍, ഉദയകുമാര്‍, രാജന്‍ബാബു, മീനാ.എം.നായര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കലഞ്ഞൂരില്‍ ജയപ്രകാശ്, ആര്‍.അനില്‍കുമാര്‍, ടി.ഡി.സാബു, വി.പി.സന്തോഷ്, ബാബുക്കുട്ടന്‍, വിഷ്ണു, മനു എന്നിവര്‍ നേതൃത്വം നല്‍കി. കോന്നിയില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് കാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പ്രസന്നന്‍ അമ്പലപ്പാട്ട് , പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അനില്‍ ചെങ്ങറ, മനോജ് വകയാര്‍, ശിവപ്രകാശ്, മഞ്ജു രഘുനാഥ്, ജനാര്‍ദ്ദനന്‍, മണിയന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി. മൈലപ്ര പഞ്ചായത്തില്‍ നടന്ന സമ്പര്‍ക്കപരിപാടിക്ക് പി.ആര്‍.അനില്‍, മനോജ് കുമാര്‍, ബി.അഭിലാഷ്, സുകുമാരപണിക്കര്‍ , സോമന്‍, പോള്‍സണ്‍ സന്ധ്യാമനോജ്, വിനീത് , എന്നിവര്‍ നേതൃത്വം നല്‍കി. ഏനാദിമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഗൃഹസമ്പര്‍ക്ക പരിപാടിയ്ക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതി കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ സതീഷ് കുമാര്‍, സുധാകരന്‍, ഭാരവാഹികളായ ശശിധരന്‍നായര്‍, ജയചന്ദ്രന്‍, അനില്‍.സി.ബൊക്കാറോ, രതീഷ്, പ്രവീണ്‍, അരുണ്‍ കുമാര്‍, രാഹുല്‍.ജി, രാഹുല്‍.ആര്‍, അഖില്‍, അഡ്വ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആറന്മുള നിയോജകമണ്ഡലത്തില്‍ ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട ഉദ്ഘാടനം ചെയ്തു. കെ.എന്‍.സുരേഷ് കുമാര്‍, ഗോപിനാഥപിള്ള, മാധവന്‍പിള്ള, പ്രേം ആറന്മുള, ഗോപാലകൃഷ്ണന്‍നായര്‍, മുരളീധരന്‍നായര്‍, ബാലകൃഷ്ണന്‍ മാലക്കര, അനില്‍കുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി. ഇലന്തൂരില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി.ആര്‍.നായരും ചെന്നീര്‍ക്കരയില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശശിയും ഉദ്ഘാടനം ചെയ്തു. ഓമല്ലൂരില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.അഭിലാഷ് നേതൃത്വം നല്‍കി. കുളനടയില്‍ നിയോജകമണ്ഡലം പ്രസിഡന്റ് മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. തിരുവല്ലയില്‍ ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴ ഗൃഹസമ്പര്‍ക്കപരിപാടി ഉദ്ഘാടനം ചെയ്തു. അനീഷ് വര്‍ക്കി, ലാല്‍ബിന്‍, മനോജ് കുമാര്‍, അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അടൂരില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. റാന്നിയില്‍ നിയോജകമണ്ഡലം പ്രസിഡന്റ് അനോജ്കുമാര്‍, ടി.എന്‍.ചന്ദ്രശേഖരന്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.