ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

Sunday 13 March 2016 10:19 pm IST

മുംബൈ: ആദ്യ സന്നാഹ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത ഇന്ത്യയ്ക്ക് രണ്ടാമത്തേതില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി. കടുത്ത പോരാട്ടം കണ്ട കളിയില്‍ നാലു റണ്‍സിന് ഇന്ത്യന്‍ തോല്‍വി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക - 196/8 (20), ഇന്ത്യ - 192/3 (20). ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ജെ.പി. ഡുമിനിയുടെയും (63), ഹാഫെ ഡ്യുപ്ലെസിസിന്റെയും (56) മികവില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ശിഖര്‍ ധവാന്‍ (53 പന്തില്‍ 73), സുരേഷ് റെയ്‌ന (26 പന്തില്‍ 41), എം.എസ്. ധോണി (16 പന്തില്‍ പുറത്താകാതെ 30), യുവരാജ് സിങ് (എട്ട് പന്തില്‍ പുറത്താകാതെ 16) എന്നിവരുടെ കരുത്തില്‍ ഇന്ത്യ പൊരുതിയെങ്കിലും നാലു റണ്‍ അകലെ ഇടറി വീണു. ശിഖറും റെയ്‌നയും മറ്റുള്ളവര്‍ക്ക് അവസരം നല്‍കാന്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി. അതേസമയം, അജിങ്ക്യ രഹാനെയ്ക്കും (11) വിരാട് കോഹ്‌ലിക്കും (ഒന്ന്) മികച്ച പ്രകടനത്തിനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.