കോട്ടയം: മാങ്ങാ പറിക്കാന്‍ കയറിയ ഗൃഹനാഥന് മാവില്കുടുങ്ങി. കോട്ടയത്തുനിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തി ഇദ്ദേഹത്തെ രക്ഷപ്പെടുത്തി. പാറമ്പുഴ എസ്.എച്ച്.മൗണ്ട് എടത്തില്‍ ഹരിയാണ് ഇന്നലെ രാവിലെ മാവില്‍ കുടുങ്ങിയത്. മാങ്ങാ പറിക്കാനായി കയറിയ ഹരിക്ക് തിരിച്ചിറങ്ങാന്‍ കഴിയാതെ വരികയായിരുന്നു. രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിച്ചുവന്നിരുന്ന ഹരിക്ക് ഏതാണ്ട് 30അടി ഉയരത്തില്‍ വരെ കയറിയപ്പോള്‍ തലകറങ്ങുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നിശമനസേന നെറ്റിനകത്ത് കെട്ടിയാണ്് ഹരിയെ താഴെയിറക്കിയത്. ലീഡിംഗ് ഫയര്മാന്വി.കെ.അശോക് കുമാര്‍, ഫയര്മാന് സി.വി.കൃഷ്ണരാജ്, ഡ്രൈവര്‍ കെ.ആര്.പ്രകാശ് എന്നിവര രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: