മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ മുന്‍നിരക്കാരായ അത്ലറ്റികോ മാഡ്രിഡിനും ബാഴ്സലോണയ്ക്കും ജയം. അത്ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളിന് ഡിപോര്‍ട്ടീവൊ ല കൊരുണയെ കീഴടക്കിയപ്പോള്‍, ബാഴ്സലോണ 6-0ന് ഗെറ്റാഫയെ മുക്കി. 29 കളികളില്‍ 75 പോയിന്റുമായി ബാഴ്സലോണ ലീഗില്‍ ഒന്നാമത് തുടരുന്നു. 67 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡ് രണ്ടാമത്.
ഹോം മത്സരത്തില്‍ 18ാം മിനിറ്റില്‍ സൗളിലൂടെ മുന്നിലെത്തിയ അത്ലറ്റികോയ്ക്കായി അന്റോണിയോ ഗ്രീസ്മന് (60), ഏയ്ഞ്ചല്‍ കൊറയ (83) എന്നിവര്‍ ലക്ഷ്യം കണ്ടു. നെയ്മറുടെ ഇരട്ട ഗോളുകളാണ് ബാാഴ്സയുടെ ജയത്തില്‍ മിന്നിത്തിളങ്ങിയത്. മൂന്ന് അസിസ്റ്റുകളും ഒരു ഗോളുമായി ലയണല്‍ മെസിയും കളം നിറഞ്ഞു. എട്ടാം മിനിറ്റില്‍ യുവാന്‍ റോഡ്രിഗസിന്റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ കറ്റാലന്‍ പടയ്ക്കായി മുനീര്‍ എല്‍ ഹദ്ദാദി, ആര്‍ദ്ര ടുറാന് എന്നിവരും ഗോള്‍ നേടി. മറ്റൊരു കളിയില്‍ റയൊ വല്ലെക്കാനോ 1-1ന് ഐബറിനെ തളച്ചപ്പോള്‍, സെല്‍റ്റ ഡി വിഗോ 1-0ന് റയല്‍ സോസിഡാഡിനെയും മലാഗ ഇതേ സ്കോറിന് സ്പോര്‍ട്ടിങ് ഗിജോണിനെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: