കാഞ്ഞിരപ്പള്ളി: തയ്യല്‍ തൊഴിലാളികളുടെ ക്ഷേമനിധി ആനൂകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ഓള് കേരള ടെയ്ലേഴ്സ് അസോസിയേഷന് 22-ാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമനിധിയില്‍ അംഗങ്ങളായ തയ്യല്‍ തൊഴിലാളികളുടെ പെന്ഷന് സീനിയോറിറ്റി അനുസരിച്ച് ആനുപാതികമായി വര്‍ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ട്രഷറര്‍ എം.ടി.സെബാസ്റ്റിയന് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ്.സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി.ആര്.നളിനാക്ഷന്, ജില്ലാ സെക്രട്ടറി കെ.എസ് സോമന്, ട്രഷറര്‍ ടി.സി.ചെറിയാന്, പി.വി.നടരാജന്, എം.എ. ബാബു എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ടൗണില്‍ പ്രകടനവും നടന്നു. ഭാരവാഹികളായി എസ്.സുബ്രഹ്മണ്യന് (പ്രസിഡന്റ്), ജോര്‍ജ് വര്‍ഗീസ്, പി.വി.നടരാജന്, വി.ഒ.ജോസഫ്, കെ.എന്‍.ചന്ദ്രശേഖരന്, വി.കെ.കരുണാകരന് നായര്‍ (വൈസ് പ്രസിഡന്റുമാര്‍) കെ.എസ്. സോമന്(ജനറല്‍ സെക്രട്ടറി), എം.എ. ബാബു, എന്‍,പി.മുഹമ്മദ്കുട്ടി, ശോഭാ രാജു, കെ.ആര്.തങ്കമണി (ജോയിന്റ് സെക്രട്ടറിമാര്‍), ടി.സി.ചെറിയന്‍(ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: