ആരാണ് കുറ്റക്കാര്‍ ബാങ്കോ മല്ല്യയോ?

Sunday 13 March 2016 10:38 pm IST

പാവപ്പെട്ടവര്‍ക്ക് ലോണ്‍ നല്‍കാത്ത ബാങ്കുകള്‍ മദ്യരാജാവിന് പണം വാരികോരി നല്‍കിയിരിക്കുന്നു. എന്നിട്ട് ആ പണത്തിനായി മല്യയുടെ പുറകെ ബാങ്കുകള്‍ നടക്കുന്നു. പാവപ്പെട്ടവന്റെ കാര്യത്തില്‍ ഇത് മറിച്ചാണ് സംഭവിക്കാറ്. ലോണിനായി അവന്‍ മുട്ടാത്ത ബാങ്കുകളുണ്ടാവില്ല, ലോണ്‍ കിട്ടിയാലോ പലിശ അടവ് ഒരു തവണ മുടങ്ങിയാല്‍ ഫോണ്‍ വിളിയായി, അത് പിന്നെ ജപ്തി ഭീഷണി വരെ നീണ്ടേക്കാം. ഈ ബാങ്കുകള്‍ തന്നെയാണ് മല്യയെ രാജ്യം വിടാനും സഹായിച്ചിട്ടുള്ളതെന്ന കാര്യത്തില്‍ സംശയം വേണ്ട. അല്ലെങ്കില്‍ പിന്നെ കുരുന്നുകള്‍ക്ക് പോലും അറിയാവുന്ന മദ്യരാജാവ് എങ്ങനെ രാജ്യം വിടും. ഇവിടെ ബാങ്കുകള്‍ തന്നെയല്ലേ കുറ്റക്കാര്‍.

വിഷ്ണു

ബാങ്കിലെ കടം അടയ്ക്കാന്‍ ഉദ്ദേശ്യം ഉണ്ടായിരുന്നങ്കില്‍ അയാള്‍ രാജ്യം വിടില്ലായിരുന്നു. ഈ കുറ്റവാളികള്‍ക്കെതിരെ കര്‍ശന ശിക്ഷ നടപടി സ്വീകരിക്കണം.

രാമചന്ദ്രന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.