മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ സൂര്യ കൃഷ്ണന്‍ അന്തരിച്ചു

Sunday 13 March 2016 10:50 pm IST

കൊച്ചി: അഭിഭാഷകപരിഷത്ത് മുന്‍ സംഘടനാ സെക്രട്ടറിയും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ സൂര്യ കൃഷ്ണന്‍ (75) അന്തരിച്ചു. ദല്‍ഹി ആര്‍എസ്എസ് കാര്യത്തിലായിരുന്നു അന്ത്യം. നാളെ രാവിലെ 9ന് അദ്ദേഹത്തിന്റെ ഭൗതികശരീരം ദല്‍ഹി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി നല്‍കും. 1934 മെയ് 23ന് മിഡ്ഗുരി (ഇപ്പോഴത്തെ പാകിസ്ഥാന്‍)നിലാണ് ജനനം. പിതാവ് ഇന്ദ്രനാരായണ സിംജായി. മാതാവ് വിദ്യവര്‍ദ്ധി. 1940 മുതല്‍ സംഘ പ്രവര്‍ത്തകനായിരുന്നു. 1954ല്‍ സഹാരന്‍പൂരില്‍നിന്നുള്ള പ്രചാരകനായി. 1952 ഗോഹത്യാനിരോധന സമരത്തിന് നേതൃത്വം നല്‍കി. 1976ല്‍ അടിയന്തരാവസ്ഥകാലത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്തി. 1976-ല്‍ ജനതാപാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ ജനറല്‍ സെക്രട്ടറിയായിരുന്നു. 84-ല്‍ ബിജെപിയുടെ ഹരിയാന സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും 87 രാമ ജന്മഭൂമി പ്രക്ഷോഭത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ സംമ്പര്‍ക്ക പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 1994ല്‍ അഖിലഭാരതീയ സാഹിത്യപരിഷത്തിന്റെ സംഘടനാസെക്രട്ടറി, 1998ല്‍ ഭാരതീയ അഭിഭാഷക പരിഷത്തിന്റെ അഖിലേന്ത്യാ സംഘടന സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് അഞ്ചുവര്‍ഷം ദല്‍ഹി ആര്‍എസ്എസ് കാര്യാലയത്തില്‍ വിശ്രമജീവിതത്തിലായിരുന്നു. 2012ല്‍ എറണാകുളത്ത് നടന്ന അഖിലേന്ത്യാ അഭിഭാഷക പരിഷത്തിന്റെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അഭിഭാഷക പരിഷത്ത് കേരള ഘടകം അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.