തിരുവനന്തപുരം: രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കു പ്രവേശനം നല്‍കണമെന്ന ആര്‍എസ്എസ് നിലപാടിനെ കേരള വനിതാ കമ്മിഷനംഗം ഡോ. ലിസി ജോസ് സ്വാഗതം ചെയ്തു. മറ്റു മതങ്ങളും ഇതു മാതൃകയാക്കാന്‍ തയ്യാറാകണമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാ രംഗത്തും തുല്യാവകാശത്തിനായി സ്ത്രീകള്‍ പോരാട്ടം നടത്തുന്ന ഇക്കാലത്ത് ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ നിശ്ചിത പ്രായപരിധി നിശ്ചയിച്ച് ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും പ്രവേശനം നിഷേധിക്കുന്നതിനെതിരെ അടുത്തിടെ ശബ്ദം ഉയര്‍ന്നിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും എല്ലാത്തിലും മനോഭാവമാറ്റം ഉണ്ടാകണമെന്നുമാണ് ആര്‍എസ്എസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
സ്ത്രീകളെക്കൂടി കാല് കഴുകല്‍ ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തണമെന്ന് മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ചത് ഈ ദിശയിലുള്ള മറ്റൊരു മാറ്റമാണ്. ഈ മാതൃകകള്‍ മറ്റു മതവിഭാഗങ്ങളൊക്കെ പിന്തുടരാന് തയ്യാറാകണമെന്ന് ഡോ. ലിസി ജോസ് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: