നാഗൗര്‍ (രാജസ്ഥാന്): ആര്‍എസ്എസ് പ്രാന്ത പ്രചാരകായി പി.എന്‍.ഹരികൃഷ്ണകുമാര്‍ നിയമിതനായി. രാജസ്ഥാനിലെ നാഗൗറില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയുടേതാണ് തീരുമാനം.
ഇതുവരെ പ്രാന്ത പ്രചാരക് ആയിരുന്ന പി.ആര്. ശശിധരന് സംഘടനയുടെ ദക്ഷിണ ക്ഷേത്രീയ പ്രചാരക് പ്രമുഖായി പ്രവര്‍ത്തിക്കും. അഖിലഭാരതീയ പ്രതിനിധിസഭയുടെ സദസ്യനും മുന്‍ ക്ഷേത്രീയ പ്രചാരകും ആയിരുന്ന എസ്. സേതുമാധവന് അഖില ഭാരതീയ ധര്‍മ്മജാഗരണ്‍ പ്രമുഖായി നിയമിതനായി.
കോട്ടയം നട്ടാശ്ശേരി സ്വദേശിയായ ഹരികൃഷ്ണകുമാര്‍ ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബിഎംഎസ് സംസ്ഥാന സംഘടന സെക്രട്ടറിയായിരുന്നു. ആര്‍എസ്എസ് പാലക്കാട് വിഭാഗ്പ്രചാരക്, ഇടുക്കി ജില്ലാ പ്രചാരക് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: