കുമ്മനം വട്ടിയൂര്‍ക്കാവില്‍, ഒ. രാജഗോപാല്‍ നേമത്ത്

Monday 14 March 2016 12:53 am IST

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയായി. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനുശേഷമാണ് 22 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചത്. ആദ്യ പട്ടികയില്‍ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ നേമം മണ്ഡലത്തില്‍ നിന്നും മുന്‍പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് കാട്ടാക്കടനിന്നും മുന്‍ പ്രസിഡന്റ് വി. മുരളീധരന്‍ കഴക്കൂട്ടത്തുനിന്നും ജനവിധി തേടും. കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും ശോഭാസുരേന്ദ്രന്‍ പാലക്കാടും എം.ടി രമേശ് ആറന്മുളയിലും കെ.പി. ശ്രീശന്‍ കോഴിക്കോട് നോര്‍ത്തിലും എ.എന്‍. രാധാകൃഷ്ണന്‍ മണലൂരിലും പി.എസ്. ശ്രീധരന്‍പിള്ള ചെങ്ങന്നൂരിലും സി. സദാനന്ദന്‍ മാസ്റ്റര്‍ കൂത്തുപറമ്പിലും സ്ഥാനാര്‍ത്ഥിയാവും. പുതുപ്പള്ളിയില്‍ ജോര്‍ജ്ജ്കുര്യനും തവനൂരില്‍ രവി തേലത്തും പൊന്നാനിയില്‍ കെ.കെ. സുരേന്ദ്രനും മലപ്പുറത്ത് ബാദുഷ തങ്ങളും കോങ്ങാട് രേണുസുരേഷും ചേലക്കരയില്‍ ഷാജുമോന്‍ വട്ടേക്കാടും പുതുക്കാട് എ. നാഗേഷും എറണാകുളത്ത് എന്‍.കെ. മോഹന്‍ദാസും ദേവികുളത്ത് എന്‍. ചന്ദ്രനും മത്സരിക്കും. എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ 15ന് കോഴിക്കോടു നടക്കും. 16ന് സംസ്ഥാന നേതാക്കള്‍ ദല്‍ഹിയില്‍ എത്തി കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അനുമതിക്ക് വിധേയമായി അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.