ന്യൂദല്‍ഹി: യമുനയുടെ മാത്രമല്ല, ദല്‍ഹിയുടെയും സംരക്ഷണത്തിനും പോഷണത്തിനും പ്രതേ്യക പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. മേരി ദല്‍ഹി, മേരി യമുന എന്ന പേരില്‍ വിശാലമായ പദ്ധതിയാകും നടപ്പാക്കുക. മൂന്നു ദിവസമായി നടന്ന ലോക സാംസ്കാരികോത്സവത്തിന്റെ സമാപന ദിവസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക ഒളിമ്പിക്സാണ് നടന്നതെന്നും അതിനു സഹായം ചെയ്ത എല്ലാവര്ക്കും നന്ദി അറിയിക്കുന്നുവെന്നും പറഞ്ഞ ശ്രീ ശ്രീ രവിശങ്കര്‍ അടുത്ത വര്‍ഷം ലോക സാംസ്കാരികോത്സവം നടത്താന്‍ ഓസ്ട്രേലിയ വേദിയാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: