കണ്ണൂര്‍: മന്ത്രി കെ.സി. ജോസഫിനെനെതിരെ ഇരിക്കൂര്‍ മണ്ഡലത്തില്‍ പ്രതിഷേധം തുടരുന്നു. ജോസഫ് സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ പോസ്റ്ററുകള്‍ പതിച്ചാണ് പ്രതിഷേധം.
ഞായറാഴ്ച്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പുറമേയാണ് ഇന്ന് വീണ്ടും ജോസഫിനെതിരെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
മണ്ഡലത്തിലെ ആലക്കോട്, ഉദയഗിരി, കാര്‍ത്തികപുരം, മണക്കാട് തുടങ്ങിയ കേന്ദ്രങ്ങളിലാണു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെയും, കെ.സി. ജോസഫിന്റെയും ചിത്രമുള്ള സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകളില്‍ കരിഓയിലും ഒഴിച്ചിട്ടുണ്ട്.
യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസാണ് ഞായറാഴ്ച്ച ശ്രീകണ്ഠപുരത്തും മറ്റുമായി പോസ്റ്ററുകള്‍ പതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: