കുന്നത്തൂര്‍: കോവൂര്‍ കുഞ്ഞുമോന് കുന്നത്തൂരില്‍ സീറ്റ് നല്‍കുന്നതിനെതിരെ സിപിഐയും രംഗത്തെത്തിയത് എല്‍ഡിഎഫിന് തലവേദനയാകുന്നു. കഴിഞ്ഞദിവസം ശൂരനാട് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് കുഞ്ഞുമോനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. ജില്ലാസെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. അവസരവാദ രാഷ്ട്രീയമാണ് കുഞ്ഞുമോന്റെതെന്നും മണ്ഡലത്തില്‍ വികസനം പേരിനുപോലും കൊണ്ടുവന്നിട്ടില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പാര്‍ലമെന്റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ എല്ഡിഫിനെതിരെ പ്രചരണം നയിച്ച ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തിരിച്ചടിയാകുമെന്നും അംഗങ്ങള്‍ പറഞ്ഞു. കുന്നത്തൂര്‍ സീറ്റ് സിപിഐക്ക് വിട്ടുനല്‍കണമെന്നും ആവശ്യം ഉയര്‍ന്നു. കുഞ്ഞുമോന്റെ ബ്രാക്കറ്റ് പാര്‍ട്ടിക്ക് അധികം ആയുസില്ലെന്നും കുഞ്ഞുമോന് സീറ്റ് നല്‍കുന്നത് അണികള്‍ വിട്ടുനില്‍ക്കാന്‍ ഇടയാക്കുമെന്നും സിപിഐ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: