ബിജെപി ഗൃഹസമ്പര്‍ക്ക യജ്ഞത്തിന് തുടക്കം

Monday 14 March 2016 11:57 am IST

കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഗൃഹസമ്പര്‍ക്കത്തിന് തുടക്കം. ഇന്നലെവിവിധ ബൂത്തുകളിലായി സംസ്ഥാന ജില്ലാ നേതാക്കള്‍ ഗൃഹസമ്പര്‍ക്കത്തിന് നേതൃത്വം നല്‍കി. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സമ്പര്‍ക്കം 20 ന് സമാപിക്കും. ബൂത്ത് തല പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗൃഹസമ്പര്‍ക്കം. വിഭജിക്കുന്ന രാഷ്ട്രീയമല്ല വേണ്ടത് തുല്യനീതിയും വികസനവും എന്ന ലഘുലേഖ വിതരണം, തെരഞ്ഞെടുപ്പു പ്രവര്‍ത്തന നിധിശേഖരണം എന്നിവയാണ് ഗൃഹസമ്പര്‍ക്കത്തിനൊന്നിച്ച് നടക്കുന്നത്. പ്രമുഖരെ സമ്പര്‍ക്കം ചെയ്തു കൊണ്ടാണ് നേതാക്കള്‍ സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കിയത്. ജില്ലാ അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ വ്യവസായി എം.സി. വിശ്വന്‍, ജനറല്‍ സെക്രട്ടറിമാരായ പി.ജി.ജിജേന്ദ്രന്‍ എന്‍ഐടി റിട്ട. ഡയരക്ടര്‍ ഡോ. കെ. ഗോപിനാഥന്‍, നടി വിധുബാല എന്നിവരെയും ടി.ബാലസോമന്‍ ബാലുശ്ശേരി മണ്ഡലത്തിലും ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ മുന്‍ സിഡിഎ മെമ്പര്‍ സെക്രട്ടറി ഇ.പി. സോമനാഥിനെയും സമ്പര്‍ക്കം ചെയ്തു. മേഖല ജന.സെക്രട്ടറി പി.രഘുനാഥ് സംവിധായകന്‍ വി.എം. വിനുവിനെയും കവി പി.കെ. ഗോപിയെയും സമ്പര്‍ക്കം ചെയ്തു. മേഖലാ പ്രസിഡന്റ് വി.വി. രാജന്‍, രാമദാസ് മണലേരി എം.പി. രാജന്‍ എന്നിവരും വിവിധ സ്ഥലങ്ങളില്‍ സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കി. ഒ.ബി.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍ കോര്‍പ്പറേഷനിലെ 127-ാം ബൂത്തില്‍സമ്പര്‍ക്കം ചെയ്തു. ബിജെപി ജില്ലാ നേതാക്കളായ ടി.പി. സുരേഷ്, ഗിരീഷ് തേവള്ളി, എം. മോഹനന്‍ മാസ്റ്റര്‍ എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കി. കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിലെ 13 ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വീട് കയറി താമരയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചു. ചക്കോരത്ത് കുളം 25-ാംബൂത്തില്‍ നോര്‍ത്ത് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ. ഷൈബു സമ്പര്‍ക്കം ഉദ്ഘാടനം ചെയ്തു. സി. മിഥുന്‍, ടി.കെ. സുനില്‍കുമാര്‍, സി.ബിജിത്ത് എന്‍.സന്തോഷ് എം. രമേഷ് ചന്ദ്രന്‍, എം. സുഗേഷ് പി. ദിനേശ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. താമരശ്ശേരി: ഗൃഹസമ്പര്‍ക്ക യജ്ഞത്തിന്റെ കൊടുവള്ളി നിയോജക മണ്ഡലം തലത്തിലുള്ള ഉല്‍ഘാടനം താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയിലിന് ലഘുലേഖ ന ല്‍ കിക്കൊണ്ട് ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് ഗിരീഷ് തേവള്ളി നിര്‍വ്വഹിച്ചു. ബി ജെ പി മണ്ഡലം പ്രസിഡണ്ട് വി.കെ.ചോയി കുട്ടി, ജന:സെക്രട്ടരി ഒകെ.ഷാജി, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ജോസ് കാപ്പാട്ടുമല, കെ.പ്രഭാകരന്‍ നമ്പ്യാര്‍ ഷാന്‍ കട്ടിപ്പാറ,ജോണി കുമ്പുളുങ്കല്‍ ,ബിനു.സി.മാണി എന്നിവര്‍ സംബന്ധിച്ചു. നേതാക്കള്‍ ബിഷപ്പുമായി ആശയവിനിമയം നടത്തി. മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും രൂപീകരിച്ചബി ജെ പി പ്രവര്‍ത്തക സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ഒരാഴ്ച കാലം കൊണ്ട് മുഴുവന്‍ വീടുകളിലും സമ്പര്‍ക്കം നടത്തും മണ്ഡലം, പഞ്ചായത്ത്തല നേതാക്കള്‍ മതമേലദ്ധ്യക്ഷന്‍ മാര്‍ ,സാമുദായിക നേതാക്കള്‍, പ്രമുഖ വ്യക്തികള്‍ എന്നിവരെ സന്ദര്‍ശിച്ചു ആശയ വിനിമയം നടത്തും. ചെമ്പ്ര 28-ാംനമ്പര്‍ ബൂത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ഗിരീഷ് തേവള്ളി കണ്ണംകുന്നുമ്മല്‍ നളിനാക്ഷി ടീച്ചര്‍ക്ക് ലഘൂലേഖനല്‍കി ഉല്‍ഘാടനം ചെയ്തു. കെ. പ്രഭാകരന്‍ നമ്പ്യാര്‍, കെ.പി.ശിവദാസന്‍, ബവീഷ് എ.കെ. ശ്രീജിത്ത് കെ.എസ്സ് ബില്‍ജൂ, കെ.കെ. ലിജു, കെ.ബി മോഹന്‍ ദാസ്, സന്തോഷ് സി.കെ നേതൃത്വം നല്‍കി. എകരൂല്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാര ണത്തിന് ബിജെപി ഉണ്ണി കുളത്ത് തുടക്കം കുറിച്ചു. സമ്പര്‍ക്ക പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡണ്ട് എം.സി ശശീന്ദ്രന്‍ ഡോ. ജനാര്‍ദ്ദനന് ലഘുലേഖ നല്‍കി നിര്‍വ്വഹിച്ചു. ബിജെപി മേഖലാ അ ധ്യക്ഷന്‍ വി.വി രാജന്‍, കെ.എം രാമചന്ദ്രന്‍, ബബീഷ് ഉണ്ണികുളം, എന്‍എ ബാലന്‍നായര്‍, കെ സജീവന്‍, കെ.സി മനോജ്, എ. വാസുദേവന്‍നായര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. വടകര: വടകരയില്‍ ബിജെപി ഗൃഹസമ്പര്‍ക്കം തുടങ്ങി. നരേന്ദ്രമോദി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായുള്ള ലഘുലേഖയും ഗൃഹസമ്പര്‍ക്കത്തില്‍ വിതരണം ചെയ്യുന്നുണ്ട്. 80 ബൂത്തുകളിലായി 4000 വീടുകള്‍ ഇതിനകം സ മ്പര്‍ക്കം ചെയ്തുകഴിഞ്ഞുവെന്ന് ബിജെപി നിയോജകമണ്ഡലം സമിതി പ്രസിഡന്റ് അഡ്വ. എം. രാജേഷ്‌കുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.