ശുഭാനന്ദ ദര്‍ശനം

Monday 14 March 2016 7:20 pm IST

മനുഷ്യന്‍ ഗുരുക്കന്മാരെ നിഷേധിച്ചാല്‍ സൂര്യന്‍ അസ്തമിക്കുന്നതും ഉദിക്കുന്നതും പോലെയാകുന്നു. കാരണം, ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം ഒരു ശബ്ദം മാത്രമേയുളളു. ഈ ശബ്ദം ജ്ഞാനമായി സൃഷ്ടാവിലടങ്ങിയിരുന്നതാണെന്ന് സര്‍വ്വപ്രമാണങ്ങളും സാക്ഷാത്ക്കരിക്കുന്നു. അതായത് സൃഷ്ടിക്കു മുന്‍പ് ജ്ഞാനമായിട്ടും, ഈ ജ്ഞാനം ശക്തിയായിട്ടും, ഈ ശക്തി ശബ്ദമായിട്ടും, ഈ ശബ്ദം ജീവനായിട്ടും ലോകസൃഷ്ടികളായ മനുഷ്യരില്‍ സ്ഥിതി ചെയ്യുന്നു. ഈ ജീവന്‍ നരലോകമോഹം മൂലം നരകമായിപ്പോയ നരന്മാരില്‍ വീണ്ടും വീണ്ടെടുക്കുവാന്‍ ആദിയിലുണ്ടായ ജ്ഞാനം, അതായത് സര്‍വ്വജ്ഞാനമാകുന്ന സര്‍വ്വശക്തിയാല്‍ ശബ്ദമായി സര്‍വ്വലോകര്‍ക്കും ജ്ഞാനസൂര്യനായി നിന്നു പകലെന്നതു പോലെ സര്‍വ്വവും തെളിയിക്കുന്നു. ഈ ശബ്ദം ശരിയല്ലെന്നു എപ്പോള്‍ കാണുമോ അപ്പോള്‍ സൂര്യന്‍ അസ്തമിക്കുന്നതു പോലെയാകുന്നു. അപ്പോള്‍ കൂരിരുട്ട്, അല്ലെങ്കില്‍ പാപമെന്ന രാത്രിയായിത്തീരുന്നു. വീണ്ടും അതു തെറ്റിപ്പോയി എന്ന് എപ്പോള്‍ വിചാരിക്കുന്നുവോ അപ്പോള്‍ വീണ്ടും സൂര്യന്‍ ഉദിക്കുന്നതു പോലെ ഗുരുവിനോടു നിരന്നുകൊള്ളണം. കാരണം പരമാത്മാവ് ഗുരു ജ്ഞാനമാകയാല്‍ പരിശുദ്ധമായതിനു ശേഷമെ നിരന്നു കിട്ടുകയുള്ളു. സമ്പാദകന്‍ : അഡ്വ: പി. കെ. വിജയപ്രസാദ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.