വളപട്ടണം: കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രം പൂരമഹോത്സവം ഇന്നലെ അഭിഷേകത്തോടുകൂടി ആരംഭിച്ചു. 22ന് സമാപിക്കും. നാരായണീയ പാരായണം, സാംസ്കാരിക സമ്മേളനം, ഭജന, സംഗീതകച്ചേരി, ഫോക്ലോര് അക്കാദമിയുടെ നാടന്‍ കലാമേള എന്നിവ നടന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക് ഭജന, തുടര്‍ന്ന് തിരുവാതിരക്കളി, കോല്‍ക്കളി, നൃത്ത സന്ധ്യ, സംഗീതാര്‍ച്ചന എന്നിവയും സ്വാമി അയ്യപ്പന് എന്ന നാടകവും അരങ്ങേറും. നാളെ ഭജന, ഭക്തിഗാനമേള, പ്രഭാഷണം, ഭക്തിഗാനസുധ എന്നിവ നടക്കും. 17ന് ഭജന, ശാസ്ത്രീയ സംഗീതം, നൃത്ത നൃത്യങ്ങള്‍ എന്നിവയും 18ന് രാവിലെ 9 മണിക്ക് അക്ഷര ശ്ലോകം, വൈകുന്നേരം 6 മണിക്ക് ഭജന, തുടര്‍ന്ന് ഭക്തിഗാനമേള, നൃത്ത നൃത്യങ്ങള്‍ എന്നിവയും 19നും, 20നും വൈകുന്നേരം 6 മണിമുതല്‍ ഭജന, സംഗീതാര്‍ച്ചന, നൃത്ത നൃത്യങ്ങള്‍ എന്നിവയും നടക്കും. 21ന് രാത്രി 9മണിക്ക് പൂരക്കളി നടക്കും. സമാപന ദിവസമായ 22ന് വൈകുന്നേരം 6 മണിക്ക് തിരുവാതിര, ഭക്തിഗാന സുധ, നൃത്തനൃത്യങ്ങള്‍, ‘കോലത്തുനാടിലൂടെ’ എന്ന ചരിത്ര നാടകവും പുലര്‍ച്ചെ 3 മണിക്ക് ആറാട്ട് എഴുന്നള്ളത്തും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: