മുംബൈ: ഭാരത മാതാ കീ ജയ് എന്ന് താന്‍ വിളിക്കില്ലെന്ന് എംഐഎം നേതാവ് അസാസുദ്ദീന്‍ ഒവൈസി. ഭാരത് മാതാ കീ ജയ് പോലുള്ള രാജ്യസ്നേഹ മന്ത്രങ്ങള്‍ പുതുതലമുറയെ പഠിപ്പിക്കേണ്ടതുണ്ടെന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ഒവൈസിയുടെ പ്രസംഗം.
എന്റെ കഴുത്തില്‍ നിങ്ങള്‍ കത്തിവച്ചാലും ഞാന്‍ ആ മുദ്രാവാക്യം വിളിക്കില്ല. ഭരണഘടനയിലൊരിടത്തും ഭാരത് മാതാ കീ ജയ് എന്ന് എഴുതിവച്ചിട്ടില്ല, ഒവൈസിയുടെ ന്യായീകരണങ്ങള്‍ തുടര്‍ന്നു. ഇസ്രത്ത് ജഹാന്റെ കുടുംബത്തെ തുടര്‍ന്നും താന്‍ പിന്തുണയ്ക്കുമെന്നും അയാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: