അണുബാധ: ചെമ്മീനുകള്‍ ചത്തൊടുങ്ങുന്നു

Monday 14 March 2016 8:51 pm IST

അരൂര്‍: ആധുനിക രീതിയില്‍ ചെമ്മീന്‍ ക്യഷി നടത്തുന്ന പാടശേഖരങ്ങളില്‍ അണുബാധ മൂലം പതിനായിരക്കണക്കിന് രൂപയുടെ ചെമ്മീനുകള്‍ ചത്ത് പൊങ്ങുന്നു. വെള്ളത്തില്‍ ഓക്‌സിജന്റെ അളവും അമ്ലത്വവും കുറയുന്നതാണ് അണുബാധക്ക് കാരണം. പൊതുമാര്‍ക്കറ്റില്‍ കിലോയ്ക്ക് 800 മുതല്‍ 1500 രൂപവരെ വിലവരുന്ന നാരന്‍, കാര, കൊഞ്ച് എന്നീ ഇനങ്ങള്‍ക്കാണ് നാശം സംഭവിക്കുന്നത്. തോടുകളിലെ മലിനജലവും വ്യവസായ ശാലകളില്‍ നിന്നും പുറം തള്ളുന്ന വിഷ ജലവും ഇതിന് കാരണമാകുന്നുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡോ ആരോഗ്യ വകുപ്പോ ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.