ആലപ്പുഴ: ഭക്ഷ്യപൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഉപഭോക്തൃ ദിനാഘോഷം ഇന്ന്് രാവിലെ 10.30 ന് ആലപ്പുഴ സക്കറിയാ ബസാറിലെ ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ കളക്ടര്‍ ആര്. ഗിരിജ ദിനാഘോഷം ഉദ്ഘാടനം ചെയ്യും. ജില്ലാ സപ്ലൈ ഓഫീസര്‍ എസ്. സെബാസ്റ്റ്യന്‍ ആധ്യക്ഷ്യം വഹിക്കും.
ചേര്‍ത്തല താലുക്ക് കണ്‍സ്യൂമേഴ്സ് അസോസിയേഷന് എഴുപുന്ന യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ലോക ഉപഭോക്തൃ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് രണ്ടിന് ചേര്‍ത്തല എന്‍എസ്എസ് യൂണിയന് ഹാളില്‍ ഉപഭോക്തൃ സെമിനാര്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: