കൊച്ചി: കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പോഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് രംഗത്ത്. കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, പി.ടി.തോമസ്, ലാലി വിന്‍സെന്റ് തുടങ്ങി 14 പേര്‍ക്ക് സീറ്റ് നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ടോമി കല്ലാനിക്ക് പൂഞ്ഞാറും പി.ടി.തോമസിന് അനുയോജ്യമായ മണ്ഡലവും ലാലി വിന്സെന്റിനു എറണാകുളത്തെ ഏതെങ്കിലും മണ്ഡലവും നല്‍കണമെന്നാണാവശ്യം.
ഇത് സംബന്ധിച്ച് എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും പരാതി നല്‍കിയതായി സംസ്ഥാന പ്രസിഡന്റ് എം.വി.എസ്. നമ്പൂതിരി പറഞ്ഞു.
കേന്ദ്ര നേതൃത്വത്തെ നേരില്‍ കണ്ട് ആവശ്യം അറിയിക്കാന്‍ ജനറല്‍ സെക്രട്ടറി വി.എസ്. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പ്രതിനിധി സംഘം ഡല്‍ഹിയില്‍ പോകും. പ്രത്യേക സാഹചര്യത്തില്‍ ഒഴികെ നാലു തവണയില്‍ കൂടുതല്‍ വിജയിച്ചവര്‍ക്ക് സീറ്റ് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: