കുണ്ടറ: ധീരദേശാഭിമാനി വേലുത്തമ്പി ദളവ സ്മാരക സേവാസമിതി ഏര്‍പ്പെടുത്തിയിരിക്കുന്ന വേലുത്തമ്പി പുരസ്കാരം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. 28ന് വൈകിട്ട് അഞ്ചിന് ഇളമ്പള്ളൂര്‍ ക്ഷേത്രമൈതാനിയില്‍ നടക്കുന്ന വേലുത്തമ്പി അനുസ്മരണ സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം വീരബലിദാനി ലാന്‍സ്നായിക് സുധീഷിന്റെ പിതാവ് ബ്രഹ്മപുത്രന് നിര്‍വഹിക്കും.
തപസ്യ സംസ്ഥാന സെക്രട്ടറി എം.സതീശന് മുഖ്യപ്രഭാഷണം നടത്തും. മുന്‍ ഹൈക്കോടതി ജസ്റ്റിസും വനിതാകമ്മീഷന് അദ്ധ്യക്ഷയുമായിരുന്ന ജസ്റ്റിസ് ഡി.ശ്രീദേവി വേലുത്തമ്പി പുരസ്കാരം കുമ്മനം രാജശേഖരന് കൈമാറും. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ഇളമ്പള്ളൂര്‍ ക്ഷേത്രട്രസ്റ്റ് കണ്വീണര് സി.ആര്.രാധാകൃഷ്ണപിള്ള എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റും അരിപ്പാ ഭൂസമരനായകനുമായ ശ്രീരാമന് കൊയ്യോന്‍, പ്രകൃതി ശാസ്ത്രജ്ഞന് സൈനുദ്ദീന്‍ പട്ടാഴി എന്നിവര്‍ സംബന്ധിക്കും.
എംഎബിബിഎസിന് മികച്ച വിജയം നേടിയ നിധിമോഹന് ഡോ.ബാലചന്ദ്രന്റെ സ്മരണാര്‍ത്ഥം ക്യാഷ് അവാര്‍ഡ് നല്‍കും. ആകാശവാണി മുന്‍ എഞ്ചീനിയര്‍ എസ്.വിജയമോഹനന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. എസ്.കെ.ദീപു സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഗിരിഷ്കുമാര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: