തലശ്ശേരി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ജില്ലാ സെഷന്‍സ് കോടതിയില്‍ വീണ്ടും ജാമ്യഹര്‍ജി നല്കി.
ഹര്‍ജി ഇന്ന് സെഷന്‍സ് ജഡ്ജ് വി.ജെ.അനില്‍ കുമാര്‍ മുമ്പാകെ പരിഗണനക്ക് വരും. മനോജ് വധക്കേസില്‍ 25-ാം പ്രതിയാണ് ജയരാജന്. ഇയാളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി നേരത്തെ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞമാസം 12 ന് കോടതി മുമ്പാകെ കീഴടങ്ങിയ ജയരാജനെ മാര്‍ച്ച് 19 വരെ റിമാന്റ് ചെയ്യുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഏപ്രില്‍ 8 വരെ വീണ്ടും റിമാന്റ് കാലാവധി നീട്ടി. ഈ സാഹചര്യത്തിലാണ് ഇന്നലെ അഡ്വ.കെ.വിശ്വന് മുഖേന വീണ്ടും ജാമ്യഹര്‍ജി നല്‍കിയിട്ടുള്ളത്. കേസിലെ മറ്റു പ്രധാന പ്രതികളെല്ലാം ഇപ്പോഴും റിമാന്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: