പരിയാരം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠ 18ന്

Monday 14 March 2016 11:10 pm IST

തളിപ്പറമ്പ്: പരിയാരം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ മഹാഗണപതി വിഗ്രഹപ്രതിഷ്ഠ 18ന് വിവിധ ചടങ്ങുകളോടെ നടക്കും. 16ന് വൈകുന്നേരം 4.30ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മഹാഗണപതി വിഗ്രഹം പരിയാരം ശ്രീ മുത്തപ്പന്‍ മടപ്പുര പരിസരത്തു നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. 6 മണിക്ക് അഡ്വ എം.എം.ഷിജിത്ത് നടുവില്‍ നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം നടക്കും. 17ന് വൈകുന്നേരം 4.30ന് ക്ഷേത്രം തന്ത്രി നടുവത്ത് പടയൂര്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരയെയും സംഘത്തേയും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കല്‍, 5.30ന് താന്ത്രിക കര്‍മ്മങ്ങളുടെ ആരംഭം കുറിക്കല്‍, 18ന് രാവിലെ 6 മണിക്ക് ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമം, തുടര്‍ന്ന് ബിംബ ശുദ്ധിക്രിയകള്‍, കലശപൂജ എന്നിവ നടക്കും. രാവിലെ 10നും 10.30നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ കലശമാടി ദേവ പ്രതിഷ്ഠ നടക്കും. ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂരില്ലത്ത് വാസുദേവന്‍ നമ്പൂതിരി പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ദേവപ്രതിഷ്ഠയ്ക്കു ശേഷം മഹാ അന്നദാനവും ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.