ഇരിട്ടി: ഹിന്ദു ഐക്യവേദി ജില്ലാ സമ്മേളനം ഇരിട്ടി കീഴൂര്‍ നിവേദിത സ്ക്കൂളില്‍ നടന്നു. സമ്മേളനം എസ്എന്‍ഡിപി സംസ്ഥാന ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്,നിഷ ടീച്ചര്‍,ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി സാധുവിനോദ് (രക്ഷാധികാരി),കെ.ജി.ബാബു (പ്രസിഡണ്ട്), പ്രദീപ് ശ്രീലകം (വര്‍ക്കിംഗ് പ്രസിഡണ്ട്),സുശാന്ത് നരിക്കോട്ടുമല, അഡ്വ.ചന്ദ്രന് (വൈസ് പ്രസിഡണ്ടുമാര്‍),ഹരികൃഷ്ണന് നമ്പൂതിരി ആലച്ചേരി, മണിവര്ണ്ണന് (ജനറല്‍ സെക്രട്ടറിമാര്‍), സുഭാഷ് ,രാംപ്രകാശ്, ദയാനന്ദന് മാഹി, രാജഗോപാല്‍ തലശ്ശേരി (സെക്രട്ടറിമാര്‍), വിനോദ് പൊയിലൂര്‍, പ്രേമന് കൊല്ലംപറ്റ (സംഘടനാ സെക്രട്ടറി), ഫല്ഗുനന് (സഹസംഘടനാ സെക്രട്ടറി) എന്നിവരേയും ജില്ലാ കമ്മറ്റിയെഗങ്ങളായി സ്നേഹരാജ്,വിജയകുമാര്‍, വിജയന് തളിപ്പറമ്പ് എന്നിവരേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: