ഭുവനേശ്വര്‍: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-ഒന്ന് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ആണവായുധ ശേഷിയുള്ള മിസൈല്‍ ഒഡീഷയിലെ തീരത്ത് നിന്നും 700 കിലോമീറ്റര്‍ ലക്ഷ്യത്തിലേക്കാണ് പരീക്ഷിച്ചത്. ഇന്നലെ രാവിലെ 9.15ന് അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് പരീക്ഷണം നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. ഒമ്പത് മിനിട്ട് 36 സെക്കന്റിനുള്ളില്‍ 700 കിലോമീറ്റര്‍ ലക്ഷ്യത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: