തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഹര്‍ത്താല്‍ പൊതുവേ സമാധാനപരമാണ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ നടക്കുന്നതിനാല്‍ വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവാണ്. അതേസമയം, കഴക്കൂട്ടത്ത് ഹര്‍ത്താല്‍ പൂര്‍ണമാണ്. വാഹനങ്ങള്‍ ഒന്നും തന്നെ ഓടുന്നില്ല. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. അക്രമമസംഭവങ്ങള് ഒന്നും തന്നെ ഇതുവരെ ഒരിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. കാട്ടായിക്കോണത്ത് സിപിഎം ഗുണ്ടകളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സംഘര്‍ഷത്തില്‍ ബിജെപി സംസ്ഥാന മുന്‍ പ്രസിഡന്റ് വി.മുരളീധരന് അടക്കം 33 പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: