ഗുരുവായൂര്‍: ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യ വയസ്കന് പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി വിനയനാണ് അറസ്റ്റിലായത്. ഇയാളെ റെയില്‍വേ പോലീസിന് കൈമാറി.
ഇയാള്‍ മുമ്പും സമാനമായ രീതിയില്‍ സ്ത്രീകളെ ആക്രമിച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ ഇരുന്നിരുന്ന ഗുരുവായൂരിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് ആക്രമനത്തിന് ഇരയായത്.
കുട്ടിയെ കടന്നു പിടിച്ച വിനയന് വലിച്ചിഴച്ച് ശുചിമുറിക്ക് സമീപത്തേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. എന്നാല്‍ പെണ്‍കുട്ടിയുടെ കരച്ചില് കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തുകയും വിനയനെ പിടികൂടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: