കൊച്ചിയില്‍ വന്‍ തീപിടിത്തം; ആളപായമില്ല

Tuesday 15 March 2016 11:16 am IST

കൊച്ചി: ഫോര്‍ട്ട് കൊച്ചിക്ക് സമീപം സൗദിയില്‍ തീപിടിത്തം. മരത്തടി വില്‍ക്കുന്ന കമ്പനിയുടെ ഗോഡൌണിലാണ് തീപിടിത്തം ഉണ്ടായത്. സമീപത്തുള്ള ഏഴ് വീടുകള്‍ക്കും തീപ്പിടിച്ചിട്ടുണ്ട്. ആളപായമില്ല. ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. വ്യപക നാശനഷ്ടങ്ങള്‍ ഉണ്ടായാതായി കണക്കുക്കൂട്ടുന്നു. കപ്പല്‍ പാഴ്സലുകള്‍ക്കുള്ള പാക്കിങ് കെയ്സുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൌണാണിത്. അസഹ്യമായ ചൂട് മൂലം പരിസര വാസികള്‍ ഉറക്കമുണര്‍ന്നപ്പോഴാണ് തീ ആളിപ്പടരുന്നത് കണ്ടത്. വീട്ടുപകരണങ്ങള്‍ പലതിനും കേടുപാടുകളുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് പരിസര പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.