മാവൂര്‍: കല്‍ച്ചിറ ശ്രീ നാരായണനരസിംഹമൂര്ത്തി ക്ഷേത്രത്തിലെ 25-ാം പുന:പ്രതിഷ്ഠാമഹോത്സവത്തിന് തുടക്കമായി. 21 വരെ നടക്കുന്ന ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടന്ന ഉദ്ഘാടന സഭ കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി എന്‍.സി.വി. നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഉത്സവകമ്മിറ്റികണ്വീനര് ചന്ദ്രശേഖരന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന് വേലായുധന് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് രാവിലെ 7.15 ന് ഉത്സവത്തിന് കൊടിയേറും. ഉത്സവത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജകള്‍ വിവിധകലാരിപാടികള്, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. 17 ന് പ്രശാന്ത് വര്‍മ്മയുടെ നേതൃത്വത്തില്‍ ഭജനാവലിയും 20 ന് നഗരപ്രദക്ഷിണം 21 ന് ആറാട്ട് കടവില്‍ ആറാട്ടോടെ ഉത്സവം സമാപിക്കും എല്ലാദിവസവും അന്നദാനവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: