ഒരു മാധ്യമത്തിനും അഭിമുഖം നല്‍കിയിട്ടില്ല: വിജയ് മല്യ

Tuesday 15 March 2016 11:28 am IST

ന്യൂദല്‍ഹി: ഒരു മാധ്യമത്തിനും താന്‍ അഭിമുഖം നല്‍കിയിട്ടില്ലെന്ന് കിംഗ് ഫിഷര്‍ ഉടമയും രാജ്യം വിട്ട വിവാദ വ്യവസായിയുമായ വിജയ് മല്യ. ഭാരതത്തിലേക്ക് മടങ്ങാന്‍ സമയമായിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മല്യ പറഞ്ഞു. ട്വിറ്ററിലാണ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം അഭിമുഖം മല്യ അനുവദിച്ചത് തന്നെയാണെന്ന് ഗാര്‍ഡിയന്‍ വ്യക്തമാക്കി. മാര്‍ച്ച് 12നാണ് ഞങ്ങള്‍ തയ്യാറാക്കിയ ചോദ്യാവലിയ്ക്ക് വിജയ് മല്യ മറുപടി നല്‍കിയത്. വിജയ് മല്യയുടെ ഇ മെയില്‍ ഐ.ഡിയില്‍ നിന്ന് തന്നെയാണ് മറുപടി വന്നിരിയ്ക്കുന്നത്. വിജയ് മല്യയുടെ അഭിഭാഷകനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്.പത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായും ഗാര്‍ഡിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.